അങ്കമാലി: അങ്കമാലി കാര്യവിചാരസദസിന്റെ 69-ാമത് സംവാദം ഇന്ന് വൈകിട്ട് 6 ന് നിർമൽജ്യോതി കോളേജിൽ നടക്കും. കേന്ദ്ര മോട്ടോർ വാഹന ബില്ലിനോടുള്ള സംസ്ഥാന സർക്കാരുകളുടെ സമീപനം എന്ന വിഷയം അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി. പോൾ വിഷയാവതരണം നടത്തും. അഡ്വ. തങ്കച്ചൻ വർഗീസ് അദ്ധ്യക്ഷത വഹിക്കും.