duf-1
ഡി.വൈ.എഫ്.ഐ തുറവൂർ മേഖലാ കമ്മിറ്റി സംഘടിപ്പിച്ച ധർണ ബ്ലോക്ക്പ്രസിഡന്റ് ബിബിൻ വർഗീസ് ഉദ്ഘാടനം ചെയ്യുന്നു

അങ്കമാലി: മഞ്ഞപ്ര - അങ്കമാലി റോഡിന്റെ അറ്റകുറ്റപ്പണി ഉടൻ നടത്തുക, എം. എൽ. എയുടെ നിഷ്‌ക്രിയത്വം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഡി.വൈ.എഫ്.ഐ തുറവൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തുറവൂർ കവലയിൽ ശ്രദ്ധക്ഷണിക്കൽ സായാഹ്നം നടത്തി. ബ്ളോക്ക് സെക്രട്ടറി ബിബിൻ വർഗീസ് ഉദ്ഘാടനം ചെയ്തു. മേഖലാ സെക്രട്ടറി ശ്യാം കിടങ്ങൂരാൻ, പ്രസിഡന്റ് അജൂബ് ഇ.കെ, കെ.പി.രാജൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വൈ. വർഗീസ്, കെ.പി ബാബു എന്നിവർ സംസാരിച്ചു.