വൈപ്പിൻ : നായരമ്പലം നെടുങ്ങാട് ഹെർബെർട്ട് പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച് തകർന്ന റോഡിനു സമീപം ഓണസദ്യ വിളമ്പി . ഐ.എൻ.ടി.യു.സി നായരമ്പലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധസമരം പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ജോബി വർഗീസ് ഉദ്ഘാടനം ചെയ്തു. ശ്രീജിത്ത് സത്യൻ അദ്ധ്യക്ഷത വഹിച്ചു. ടിറ്റോ ആന്റണി , സെബാസ്റ്റ്യൻ മങ്കുഴി , ജെസ്സി ഷിജു, കെ.കെ. ദിശി, സുമേഷ് കെ.കെ , വി.ടി. ദിലീപ് , സുജി കെ സുധാകരൻ, അനിൽ വടക്കേടത്ത്, സിംസൺ നെടുങ്ങാട് തുടങ്ങിയവർ സംബന്ധിച്ചു.