അറ്റകുറ്റപണി നടത്തേണ്ടവ 15 എണ്ണം
തൃക്കാക്കര: ജില്ലയിൽ പൊതുമരാമത്ത് വകുപ്പിന്റെ നാലു പാലങ്ങൾ അപകടാവസ്ഥയിൽ. വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാലയ്ക്ക് ലഭിച്ച മറുപടിയിലാണ് ഇക്കാര്യം. ഇതിൽ രണ്ടു പാലങ്ങളെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങളൊന്നും വകുപ്പിന്റെ പക്കലില്ല. അടിയന്തിരമായി അറ്റകുറ്റപ്പണി നടത്തേണ്ട 15 പാലങ്ങളുടെ പട്ടികയും വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
അപകടപ്പാലങ്ങൾ
ഇരുമ്പുപാലം, തൃപ്പൂണിത്തുറ
ചേപ്പനം ചാത്തമ്മ റോഡ് കുലയതോട്ടിൽ പാലം
റയോൺപുരം പാലം, കോതമംഗലം
പോണേക്കാവ് പാലം, പെരുമ്പാവൂർ
അറ്റകുറ്റപ്പണി നടത്തേണ്ടവ
അരൂർ ഇടക്കൊച്ചി പാലം
മനക്കക്കടവ് പാലം
പാടിവട്ടം സ് ളൂയിസ് കം ബ്രിഡ്ജ്
പുളിന്താനം പാലം
കൊണ്ടുക്കടവ് പാലം
കുട്ടിക്കുഴി പാലം
പാണേലി പാലം
വലമ്പൂർ പാലം
ഓണക്കൂർ പാലം
പുത്തൻ നടപ്പാലം
തവളയാടി പാലം
ഉള്ളപ്പിള്ളി പാലം
പ്ലാം കുഴി പാലം
തട്ടുപാലം
റാന്നിക്കോട് പാലം
ഇരുമ്പുപാലം 1890ലും റയോൺപുരം പാലം 1971 ലുമാണ് നിർമ്മിച്ചത്. ഇവയുടെ നിർമ്മാണ ചെലവിനെക്കുറിച്ച് ഒരു വിവരങ്ങളും ലഭ്യമല്ല. പൊളിച്ചുകളയേണ്ട പാലങ്ങൾ ഒന്നും സംസ്ഥാനത്തില്ലെന്നും മറുപടിയിൽ പറഞ്ഞിട്ടുണ്ട്.
സഞ്ചാരയോഗ്യമാക്കേണ്ട 15 പാലങ്ങളാണുളളത്. ഇതിന്റെയെല്ലാം അറ്റകുറ്റപണികൾക്കുളള നടപടി സ്വീകരിച്ചുവരുന്നതായി പി.ഡബ്ല്യൂ.ഡി അധികൃതർ വ്യക്തമാക്കുന്നു.