അങ്കമാലി: ആലുവ താലൂക്ക് ലൈബ്രറി കലോത്സവം ചരിത്ര ലൈബ്രറിയുടെ നേതൃത്വത്തിൽ ശനിയാഴ്ച തുറവൂർ സെന്റ് അഗസ്റ്റിൻ യു.പി സ്‌കൂളിൽ നടക്കും. രാവിലെ 9 ന് റോജി.എം.ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വൈ. വർഗീസ് അദ്ധ്യക്ഷത വഹിക്കും. ഹൈസ്‌കൂൾ, യു.പി.വിഭാഗങ്ങളിൽ കവിതാലാപനം, ചലച്ചിത്രഗാന മത്സരം, മോണോആക്ട്, കഥാപ്രസംഗം, നാടൻപാട്ട്, പ്രസംഗമത്സരം, ചിത്രീകരണം, കാർട്ടൂൺ. കഥാരചന, കവിതാരചന, ഉപന്യാസം, കഥാപാത്ര നിരൂപണം, കഥാസ്വാദനം, ലഘുനാടകം എന്നീ ഇനങ്ങളിലാണ് മത്സരങ്ങൾ. സമാപനസമ്മേളനം ജില്ലാ ലൈബ്രറി സെക്രട്ടറി എം.ആർ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന കൗൺസിൽ അംഗം ടി.പി. വേലായുധൻ സമ്മാനദാനം നിർവഹിക്കും, താലൂക്ക് സെക്രട്ടറി വി.കെ. ഷാജി അദ്ധ്യക്ഷത വഹിക്കും. ഇരുനൂറോളം മത്സരാർത്ഥികൾ പങ്കെടുക്കുമെന്ന് ജനറൽ കൺവീനർ കെ.കെ. സുരേഷ് അറിയിച്ചു.