അങ്കമാലി : ശ്രീനാരായണ ദർശനങ്ങളുടെ കാലിക പ്രസക്തി എന്ന വിഷയത്തിൽ മൂക്കന്നൂർ വിജ്ഞാനമിത്ര സംവാദവേദിയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് 6 ന് മൂക്കന്നൂർ മർച്ചന്റ്‌സ് അസോസിയേഷൻ ഹാളിൽ സംവാദം നടത്തും. റിട്ട. പ്രിൻസിപ്പൽ വി. പദ്മനാഭൻ വിഷയം അവതരിപ്പിക്കും. എസ്.എൻ ഡി.പി യോഗം തൊടുപുഴ യൂണിയൻ ചെയർമാൻ എ.ബി. ജയപ്രകാശ് ഉദ്ഘാടനം ചെയ്യും. വിജ്ഞാനമിത്ര സംവാദവേദി സെക്രട്ടറി പി.ഡി. ജോർജ് അദ്ധ്യക്ഷത വഹിക്കും.