thakappan-kani-68
തങ്കപ്പൻ കാണി

കോതമംഗലം: ആദിവാസി സമരനായകൻ തങ്കപ്പൻ കാണി (68) നിര്യാതനായി. പൂയംകുട്ടി വനമേഖലയിലെ വാരിയം ആദിവാസി കുടി ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ നിന്നും വന്യജീവി ശല്യം കൊണ്ട് പലായനം ചെയ്തവർക്ക് ഭൂമി ലഭ്യമാക്കുന്നതിന് മുൻനിരയിൽ പ്രവർത്തിച്ച ആളായിരുന്നു.

പൂയംകൂട്ടി പുഴയോരത്ത് കണ്ടൻപാറയിൽ ഏറെ കാലം താമസിച്ചിരുന്നു. അങ്ങനെ കാണി കണ്ടംപാറ സമര നായകനായി മാറി. ഇദ്ദേഹം നടത്തിയ സമരങ്ങളുടെ ഫലമായാണ് ഉരുളൻ തണ്ണി പന്തപ്രയിൽ ആദിവാസികൾക്ക് ഭൂമിയും വീടും ലഭ്യമായത്.

സംസ്‌കാരം നടത്തി. ഭാര്യ: രാജമ്മ. മക്കൾ: ഹരിദാസ്, ഓമന. മരുമക്കൾ: മിനി, ബാബു.