മുവാറ്റുപുഴ:കുട്ടികളിൽ ഭാഷ, ഗണിതം എന്നിവ ഉറപ്പിക്കുന്നതിനായി രക്ഷിതാക്കളുടെ സഹകരണത്തോടെ പായിപ്ര ഗവ.യുപി സ്കൂളിൽ പഠനോപകരണ നിർമ്മാണ ശില്പശാല നടത്തി.പദങ്ങൾ,ലഘു വാക്യങ്ങൾ, കഥ, കവിത, വിവരണം മറ്റു ഭാഷാ വ്യവഹാരങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന കൊളാഷ് നിർമ്മാണം, അക്ഷര ചിഹ്നങ്ങളുടെ കാർഡുകൾ, ഗണിതപഠനം എളുപ്പമാക്കുന്നതിനുള്ള ഉപകരണങ്ങൾ എന്നിവയാണ് നിർമ്മിച്ചത്.സ്കൂളിൽ നടന്ന പഠനോപകരണ ശില്പശാല പഞ്ചായത്ത് മെമ്പർ നസീമ സുനിൽ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് സിറാജുദ്ധീൻ മൂശാരി മോളം അദ്ധ്യക്ഷത വഹിച്ചു.ഹെഡ്മിസ്ട്രസ് സി.എൻ. കുഞ്ഞുമോൾ സ്വാഗതം പറഞ്ഞു. ഷാജഹാൻ പി.എം., ഷാഹുൽ ഹമീദ് എ.എൻ, പി.ഇ.നൗഷാദ്, പി.എം. നവാസ്, നിഷ മുഹമ്മദ്, എന്നിവർ സംസാരിച്ചു. അദ്ധ്യാപകരായ കെ.എം നൗഫൽ, അനീസ കെ.എം, സലീന.എ എന്നിവർ ശില്പശാലക്ക് നേതൃത്വം നൽകി.