പിറവം:കൂത്താട്ടുകളം ശാഖയിൽ ഗുരുദേവ കൃതികളുടെ പ്രഭാഷണം, , ചതയദിന പൂജ,സമൂഹപ്രാർത്ഥന , ചതയ ദിന സമ്മേളനം എന്നിവയുണ്ടാകും.
കൂത്താട്ടുകുളം ഗുരുദേവക്ഷേത്രത്തിൽ രാവിലെ 6 ന് പ്രഭാത പൂജയ്ക്ക് നടതുറക്കും.
7 ന് ഗുരുദേവ കൃതികളുടെ പാരായണം, 10 ന് വനിതാ സംഘം കേന്ദ്ര കമ്മിറ്റിയംഗം ഷൈലജ രവീന്ദ്രൻ കോട്ടയം ഗുരുദേവ പ്രഭാഷണം നടത്തും.12.30ന് ചതയദിന സമ്മേളനത്തിന് തുടക്കമാകും. യൂണിയൻ പ്രസിഡൻറ് പി.ജി.ഗോപിനാഥ് സമ്മേളനം ഉദ്ഘാടനം ചെയ്യും.ശാഖാ പ്രസിഡന്റ് വി.എൻ.രാജപ്പൻ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി സി.പി. സത്യൻ ചതയദിന സന്ദേശവും വൈസ് പ്രസിഡന്റ് കെ.ജി. പുരുഷോത്തമൻ വിദ്യാഭ്യാസ അവാർഡുകളും വിതരണം ചെയ്യും.ചടങ്ങിൽ യൂണിയൻ കൗൺസിലർ എം.പി.ദിവാകരൻ, എം.കെ.ശശിധരൻ ശാന്തി എന്നിവർ വിവിധ എൻഡോവ്മെൻറുകൾ വിതരണം ചെയ്യും. തിലോത്തമ ജോസ് , ഡി.രാജു എന്നിവർ പ്രതിഭകളെ ആദരിക്കും.1.30 ന് പ്രസാദ ഊട്ട് നടക്കും.