കൊച്ചി : രശ്മി സതീഷ് മ്യൂസിക്കൽ നൈറ്റ് ഞായറാഴ്ച (15 ഞായർ) വൈകിട്ട് 7.15ന് കൊച്ചി ഐ.എം.എ ഹൗസിൽ നടക്കും. പ്രളയാനന്തരം ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കൊച്ചി ശാഖ സംഘടിപ്പിക്കുന്ന 8 മെഗാ മെഡിക്കൽ ക്യാമ്പുകളുടെ ഭാഗമായാണ് മ്യൂസിക്കൽ നൈറ്റ് സംഘടിപ്പിക്കുന്നത്. പ്രവേശന പാസുകൾ ഐ.എം.എയിൽ ലഭിക്കുമെന്നു ഐ.എം.എ പ്രസിഡന്റ് ഡോ.എം.ഐ. ജുനൈദ് റഹ്മാൻ, സെക്രട്ടറി ഡോ. ഹനീഷ് മീരാസ എന്നിവർ അറിയിച്ചു.