മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലെ കുട്ടികളുടെ വാർഡ് വികസന സമിതിനവീകരിച്ചു
മൂവാറ്റുപുഴ: ആശുപത്രി വികസന സമിതിയും, വിവിധ സംഘടനകളും കൈകോർത്തപ്പോൾ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലെ കുട്ടികളുടെ വാർഡ് ശിശു സൗഹൃദ വാർഡായി മാറി. നിലവിൽ ആശുപത്രിയിൽ ഉണ്ടായിരുന്ന കുട്ടികളുടെ പൊട്ടിപൊളിഞ്ഞ് കിടന്ന വാർഡ് ആശുപത്രി വികസന സമിതിയുടെ നേതൃത്വത്തിൽ വിവിധ സംഘടനകളുടെ സഹായത്തോടെ നവീകരിക്കുകയായിരുന്നു. ചിത്രകലാ അദ്ധ്യാപകനായ ഹസൻ മാസ്റ്ററുടെ നേതൃത്വത്തിൽ കുമാരൻ മാസ്റ്ററും ചേർന്ന് ഭിത്തികളിൽ ബഹുവർണ്ണത്തിൽ ചിത്രങ്ങൾ തീർത്തു. വാർഡിലെ കട്ടിലുകൾ അറ്റകുറ്റപ്പണികൾ തീർത്ത് പെയിന്റ് ചെയ്ത് മനോഹരമാക്കി. പുതിയ കിടക്കകളും ബെഡ്ഷീറ്റുകളും വിരിച്ചു. പുതിയ ടേബിളുകൾ സ്ഥാപിച്ചു. ജനലുകൾക്ക് വിവിധ വർണങ്ങളിലുള്ള പുതിയ കർട്ടനുകൾ സ്ഥാപിച്ചു. പുതിയ ഫാനുകളും സ്ഥാപിച്ചു. വാർഡിൽ കുട്ടികൾക്ക് കുടിവെള്ളമൊരുക്കുന്നതിന്റെ ഭാഗമായി വാട്ടർ പ്യൂരിഫെയർ സ്ഥാപിച്ചു. കുട്ടികൾക്ക് പ്രതിരോധ കുത്തിവയ്പ് എടുക്കുന്ന സ്ഥലം എ.സി. റൂമാക്കി മാറ്റി. തൊട്ടിലും, ഇരിപ്പിടങ്ങളും എൽ.ഇ.ഡി.ടി.വിയും സ്ഥാപിച്ചു. സ്വകാര്യ ആശുപത്രികളെ വെല്ലുന്ന രീതിയിലുള്ള നവീകരണ പ്രവർത്തനങ്ങളാണ് വാർഡിൽ നടപ്പിലാക്കിയത്.
ഭിത്തികളിൽ ബഹുവർണ്ണത്തിൽ ചിത്രങ്ങൾ
കട്ടിലുകൾ പെയിന്റ് ചെയ്തു
എ.സി. റൂം
എൽ.ഇ.ഡി.ടി.വി.
പുതിയ കർട്ടനുകൾ
.