കൊച്ചി : മലയാളസിനിമയുടെ ആദ്യ അഭിനേത്രി പി.കെ. റോസിയുടെ പേരിൽ വിമെൻ ഇൻ സിനിമ കളക്ടീവ് ഫിലിം സൊസൈറ്റി ആരംഭിക്കുന്നു. 1928 ൽ പുറത്തിറങ്ങിയ 'വിഗതകുമാരൻ' എന്ന നിശബ്ദ ചിത്രത്തിൽ അഭിനയിച്ചതിന് വേട്ടയാടപ്പെടുകയും സാമൂഹികമായ ഭ്രഷ്ട് കല്പിച്ച് നാടുകടത്തപ്പെടുകയും ചെയ്ത ദളിത് സ്ത്രീയാണ് പി.കെ. റോസി. റോസിയുടെ പേരിൽ ഫിലിം സൊസൈറ്റി ആരംഭിക്കുന്നതിലൂടെ ലിംഗ, ജാതി, മത, വംശ, സ്ഥല, വർണ സ്വത്വങ്ങളാൽ മാറ്റി നിറുത്തപ്പെട്ടവരോടൊപ്പം നിൽക്കുകയും സംസാരിക്കുകയുമാണ് ലക്ഷ്യമെന്ന് പ്രവർത്തകർ പറഞ്ഞു.