ആലുവ: ദേശീയ നേത്രരോഗ പക്ഷാചരണ സമാപന സമ്മേളനം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ദർശന ഐ ബാങ്ക് ചെയർമാൻ ഡോ. ടോണി ഫെർണാണ്ടസ് അദ്ധ്യക്ഷത വഹിച്ചു. രാജിനി ചാണ്ടി നേത്രദാന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡോ.സി.എം. ഹൈദരാലി, ഡോ. രാജേശ്വരി, പി.എം. ഹംസക്കോയ, ചിന്നൻ.ടി. പൈനാടത്ത്, ജോസ് മാവേലി എന്നിവർ സംസാരിച്ചു. സെക്രട്ടറി ഡോ. ഫ്രെഡി.ടി.സൈമൺ സ്വാഗതവും കോളേജ് എൻ.എസ്.എസ് പ്രോഗ്രാം കോ ഓർഡിനേറ്റർ ജാസ്മിൻ നന്ദിയും പറഞ്ഞു. ദർശന ഐ ബാങ്കിന്റെ നേതൃത്വത്തിൽ ഐ.എം.എ മദ്ധ്യകേരള, ഡോ. ടോണി ഫെർണാണ്ടസ് കണ്ണാശുപത്രി, സെന്റ്.സേവ്യേഴ്‌സ് കോളേജ് എൻ.എസ്.എസ് യൂണിറ്റ് എന്നിവയുടെ സഹകരണത്തോടെയായിരുന്നു സമ്മേളനം.