ആലുവ: പ്രവാസി ലീഗ് ജില്ലാ നേതൃസംഗമം എം.എസ്.എഫ് മുൻ സംസ്ഥാന പ്രസിഡന്റ് കെ.എം. ഹസൈനാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി.കെ. ബീരാൻ അദ്ധ്യക്ഷത വഹിച്ചു. മുൻ ജില്ലാ പ്രസിഡന്റ് കെ. കെ. അലി മുഖ്യ പ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റുമാരായ വി.കെ. ഹുസൈൻ, നസീർ, മൈതീൻ, സലീം, ജനറൽ സെക്രട്ടറി പി.കെ. മൂസ, സെക്രട്ടറിമാരായ വി.എം. നാസർ, സുധീർ, ഷുക്കൂർ , ഹുസൈൻ, സംസ്ഥാന കൗൺസിൽ അംഗം എം.എം. അഷ്‌റഫ് എന്നിവർ സംസാരിച്ചു.