കൊച്ചി : ഇന്ത്യൻ പ്രീമിയർ ലീഗിന് ഐഎസ്എൽ മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്‌സ് യു.എ.ഇയിൽ നടത്താൻ നിശ്ചയിച്ചിരുന്ന കളികൾ റദ്ദാക്കി. യു.എ.ഇയിലെ പ്രമോട്ടറും സംഘാടകരുമായ കമ്പനി കരാറിൽ വരുത്തിയ വീഴ്ചയെ തുടർന്നാണ് തീരുമാനം.
കരാർ പ്രകാരം ടീമിന്റെ താമസം, പരിശീലന സൗകര്യം എന്നിവ ഏർപ്പെടുത്തുന്നതിൽ കമ്പനി പരാജയപ്പെട്ടെന്ന് ബ്ളാസ്റ്റേഴ്സ് അധികൃതർ പറഞ്ഞു. ഇന്ത്യ കഴിഞ്ഞാൽ ഏറ്റവുമധികം ആരാധകരുള്ളതിനാലാണ് പ്രീ സീസൺ ടൂറിന് യു.എ.ഇ തിരഞ്ഞെടുത്തത്. പ്രീ സീസൺ മത്സരം കൊച്ചിയിൽ തുടരും
യു.എ.ഇയിലെത്തിയ ടീമിന് സ്വീകരണവും ആദ്യമത്സരവും ഒരുക്കിയിരുന്നു. ആരാധകരിലേക്കെത്താൻ ക്ലബ് നടത്തിയ ശ്രമങ്ങൾ കരാർ കമ്പനി അവതാളത്തിലാക്കിയെന്ന് ബ്ലാസ്റ്റേഴ്‌സ് കുറ്റപ്പെടുത്തി. സംഘാടകരുടെ നിരുത്തരവാദപരമായ സമീപനവും പാളിച്ചകളും മൂലം കൊച്ചിയിലേക്ക് ടീം മടങ്ങാൻ നിർബന്ധിതരായെന്ന് അവർ അറിയിച്ചു.