പനങ്ങാട്: പനങ്ങാട് എസ്.എൻ.ഡി.പി 1483 ന്റെ ആഭിമുഖ്യത്തിൽ ജയന്തി ആഘോഷങ്ങൾ ഇന്ന് നടക്കും. 8.30ന് ഗുരുമന്ദിരത്തിൽ ശാഖാ പ്രസിഡന്റ് പി.കെ. രാജൻ പുൽപ്പറ പതാക ഉയർത്തും. തുടർന്ന് യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് ധനേഷ് മേച്ചരി നയിക്കുന്ന ഇരുചക്രവാഹനറാലി. വൈകിട്ട് തിരുനാൾ ഘോഷയാത്ര. തുടർന്ന് എസ്.എസ് സഭാ ഓഡിറ്റോറിയത്തിൽ നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ പി.യു. ലാലൻ (ശ്രീനാരായണധർമ്മപഠനകേന്ദ്രം) മുഖ്യപ്രഭാഷണം നടത്തും. കെ.കെ. മണിയപ്പൻ അവാർഡ് വിതരണം നടത്തും. വനിതാസംഘം പ്രസിഡന്റ് ലീലാ പത്മദാസൻ സമ്മാനദാനം നടത്തും. എസ്.എസ്.സഭാ പ്രസിഡന്റ് പി.കെ. വേണു, വി.പി. പങ്കജാക്ഷൻ, എം.ഡി. അഭിലാഷ്, ശ്രീജാപ്രസാദ്, ഷിജു മുട്ടത്തിൽ, ലളിത തുടങ്ങിയവർ പ്രസംഗിക്കും. ശാഖാ പ്രസിഡന്റ് പി.കെ. രാജൻ പുൽപ്പറ അദ്ധ്യക്ഷത വഹിക്കും.സെക്രട്ടറി സനീഷ് കടമ്മാട്ട്, വിഷ്ണു മുട്ടത്തിൽ എന്നിവർ പ്രസംഗിക്കും.