ആലുവ: തോട്ടക്കാട്ടുകര കടുങ്ങല്ലൂർ റോഡ് റസിഡന്റ്സ് അസോസിയേഷൻ (ടി.കെ.ആർ.എ) സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തും. നാളെ രാവിലെ ഒമ്പതുമുതൽ പെരിക്കത്തോട് ലൈനിൽ അയ്യപ്പൻപിള്ളയുടെ വീട്ടിലാണ് ക്യാമ്പ്. ഫിസാറ്റ് ചെയർമാൻ പോൾ മുണ്ടാടൻ ഉദ്ഘാടനം ചെയ്യും. ഡോ. ഡോർഫി ഡയബറ്റിക് വർക്ക്‌ഷോപ്പ് നടത്തും. ഡോ. ടോണീസ് കണ്ണാശുപത്രിയുടെ നേതൃത്വത്തിലാണ് നേത്ര പരിശോധന ക്യാമ്പ്. സൗജന്യ രക്ത പരിശോധന, തൈറോയ്ഡ് പരിശോധന, മരുന്ന് വിതരണം എന്നിവയുണ്ടാകും.