നെടുമ്പാശേരി: സൗദി എയർലൈൻസ് വിമാനത്തിന്റെ ചിറകിൽ നിന്നും പാളി അടർന്നു വീണു. തുടർന്ന് വിമാനം യാത്ര റദ്ദാക്കി. ബുധനാഴ്ച്ച വൈകീട്ട് 6.50ന് നെടുമ്പാശേരിയിൽ നിന്നും റിയാദിലേക്ക് പോകേണ്ട വിമാനമാണിത്.

250 ഓളം യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റി.

ഇടതു ചിറകിലെ അടിഭാഗത്തെ പാളിയാണ് വിമാനം പുറപ്പെടുന്നതിന് ഏതാനും സമയം മുൻപ് അടർന്ന് വീണത്. മാറ്റി ഘടിപ്പിക്കാനുള്ള സ്‌പെയർ പാർട്‌സ് മറ്റൊരു വിമാനത്തിൽ ഇന്നലെ രാവിലെ നെടുമ്പാശേരിയിൽ എത്തിച്ചു. യാത്ര മുടങ്ങിയ യാത്രക്കാരെ ഈ വിമാനത്തിൽ റിയാദിലേക്ക് കൊണ്ടുപോയി. തകരാർ പരിഹരിച്ച ശേഷം ഇന്നലെ വൈകുന്നേരത്തോടെ വിമാനം യാത്രയാകുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും ഇതിന് കഴിഞ്ഞിട്ടില്ല. ഇന്നലെ വൈകീട്ട് 5.20 ന് റിയാദിൽ നിന്നും നെടുമ്പാശേരിയിൽ എത്തേണ്ട സർവീസും, വൈകീട്ട് 6.50 ന് റിയാദിലേക്ക് പുറപ്പെടേണ്ട സൗദി എയറിന്റ സർവീസും ഇതേതുടർന്ന് റദ്ദാക്കേണ്ടി വന്നു.