liabrary
നൊച്ചിമ സേവന ലൈബ്രറി ആൻഡ് റീഡിംഗ് റൂമിന്റെ നേതൃത്വത്തിൽ ഓണാഘോഷത്തോടനുബന്ധിച്ചു നടന്ന പായസവിതരണം.

ആലുവ: നൊച്ചിമ സേവന ലൈബ്രറി ആൻഡ് റീഡിംഗ് റൂം സംഘടിപ്പിച്ച ഓണാഘോഷം എടത്തല പഞ്ചായത്ത് പ്രസിഡന്റ് സാജിത അബ്ബാസ് ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ കലാ കായിക മത്സരങ്ങൾ, പൂക്കള മത്സരം, പായസവിതരണവും എന്നിവ നടത്തി.

എടത്തല സഹകരണ ബാങ്ക് പ്രസിഡന്റ് സി.എം. അബ്ദുൾ സിയാദ്, പഞ്ചായത്ത് അംഗം റുക്കിയ റഷീദ് എന്നിവർ അതിഥികളായി. സേവന പ്രസിഡന്റ് പി.സി. ഉണ്ണി, സെക്രട്ടറി ഒ.കെ. ഷംസുദീൻ, ഭാരവാഹികളായ ലൈല അഷറഫ്, ജി.പി.ഗോപി, കെ.വി. അരുൺകുമാർ, എ.കെ. വേലായുധൻ, ടി.എ. ആഷിക്ക്, എ.എ. സഹദ് എന്നിവർ നേതൃത്വം നൽകി,