ആലുവ: പ്രളയംമൂലം ദുരിതമനുഭവിക്കുന്നവർക്ക് സർക്കാരുമായി സഹകരിച്ച് പുനരധിവാസ പ്രവർത്തനങ്ങൾ നടത്താൻ മഹല്ല് ജമാ അത്ത് കൗൺസിൽ സംസ്ഥാന സെക്രട്ടേറിയറ്റിന്റെയും ജില്ലാ പ്രസിഡന്റ്, സെക്രട്ടറിമാരുടെയും യോഗം തീരുമാനിച്ചു. വീട് നിർമ്മാണത്തിനും വീട്ടുപകരണങ്ങൾ നൽകുന്നതിനും ആവശ്യമായ പദ്ധതികൾ യോഗം ആവിഷ്‌കരിച്ചു. സീനിയർ വൈസ് പ്രസിഡന്റ് അഡ്വ.പി.കെ. മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.കെ.എ കരീം വിഷയം അവതരിപ്പിച്ചു. ഇസ്മായിൽ ഫൈസി, സഹൽ ക്ലാരി, പി. അബ്ദുൽ ഖാദർ, എ.എ. ഉമ്മർ, ഇ.എസ്. അബ്ദുൽ സത്താർ, ഇ. കമറുദ്ദീൻ, എം. ഷംസുദ്ദീൻ കുഞ്ഞ്, എച്ച്. നജീബ് എന്നിവർ സംസാരിച്ചു.