കൊച്ചി : എസ്.എൻ.ഡി.പി യോഗം 1554 കടവന്ത്ര ശാഖയിലെ ശ്രീനാരായണ ഗുരുദേവ ജയന്തി ദിനാഘോഷം രാവിലെ 8 ന് ഗുരുപൂജയോടെ ആരംഭിക്കും. മട്ടലിൽ ഭഗവതി ക്ഷേത്ര മേൽശാന്തി എൻ.പി. ശ്രീരാജിന്റെ മുഖ്യകാർമ്മികത്വത്തിൽ പ്രാർത്ഥന നടക്കും.

8.30 ന് ശാഖാ പ്രസിഡന്റ് കെ.കെ. ജവഹരിനാരായണൻ പതാക ഉയർത്തും. യൂത്ത് മൂവ്മെന്റിന്റിന്റെ ഇരുചക്ര വാഹനജാഥ യൂണിയൻ ചെയർമാൻ മഹാരാജ ശിവാനന്ദൻ ഉദ്ഘാടനം ചെയ്യും. വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ നടക്കും. ശാഖാ സെക്രട്ടറി കെ.കെ. പ്രകാശൻ, ടി.കെ. പത്മനാഭൻ ,കെ.കെ. മാധവൻ, ടി.എൻ. രാജീവ്, സി.വി. വിശ്വൻ, പി.വി. സാംബശിവൻ, ഭാമ പത്മനാഭൻ എന്നിവർ നേതൃത്വം നൽകും.