ചോറ്റാനിക്കര: അമ്പാടിമലയിൽ നിർമ്മാണം പൂർത്തീകരിച്ച വായനശാലമന്ദിരം, വനിതാ വ്യവസായകേന്ദ്രം എന്നിവയുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 3 ന് നടക്കും. വായനശാല മന്ദിരം ജില്ലാ പഞ്ചായത്ത് അംഗം ആശാ സനിലും വനിതാ വ്യവസായകേന്ദ്രം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രമണി ജനകനും സമർപ്പിക്കും. പഞ്ചായത്തംഗം ജൂലിയറ്റ് ടി ബേബി അദ്ധ്യക്ഷത വഹിക്കും.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. റീസ് പുത്തൻവീട്ടിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഇന്ദിരാ ധർമ്മരാജൻ, എൻ.കെ. നിഷാദ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഓമന ശശി, ബിജു മറ്റത്തിൽ, ജയ ശിവരാജ്, ജോൺസൺ തോമസ്, സിനിമാതാരം മാത്യു തോമസ് എന്നിവർ പങ്കെടുക്കും. ഇതോടനുബന്ധിച്ച് സാംസ്കാരിക ഘോഷയാത്രയും മെഗാഷോയും ഉണ്ടായിരിക്കുമെന്ന് വായനശാല ഭാരവാഹികളായ പ്രദീപ് ആദിത്യ, സന്തോഷ് കുമാർ, കിരൺ ബേബി എന്നിവർ പറഞ്ഞു.