വൈപ്പിൻ : അയ്യങ്കാളി കൊളുത്തിയ വെളിച്ചം തല്ലിക്കെടുത്താനാകില്ലെന്ന് എസ് .ശർമ്മ എം .എൽ. എ അഭിപ്രായപ്പെട്ടു. അയ്യങ്കാളിയുടെ 157-ാ മത് ജന്മദിനാഘോഷവും സാംസ്‌കാരിക സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള പുലയർ മഹാസഭ വൈപ്പിൻ യൂണിയന്റെ ആഭിമുഖ്യത്തിൽ എടവനക്കാട് എസ് .പി സഭ സ്‌കൂളിൽ നടന്ന സമ്മേളനത്തിൽ യൂണിയൻ പ്രസിഡൻറ് വി. കെ ബാബു അദ്ധ്യക്ഷത വഹിച്ചു. കാർട്ടൂണിസ്റ്റ് എം .കെ സീരി , പഞ്ചായത്ത് പ്രസിഡൻറ് കെ. യു ജീവൻമിത്ര , യൂണിയൻ സെക്രട്ടറി എൻ .ജി രതീഷ് , ഇടക്കൊച്ചി ജ്ഞാനോദയം സഭ പ്രസിഡൻറ് ശിവജി, വി. എസ് സോളിരാജ് ( കോൺഗ്രസ് ) , ഇ .സി ശിവദാസ് (സിപി ഐ) , വി .വി അനിൽ (ബി ജെ പി) , സി. ടി പ്രസന്നൻ, എം. എം ജോഷി, ഉഷ ചന്ദ്രൻ, സോമ ജോഷി, ശ്രീകല സതീഷ് , ലതിക ബാബു, എൻ. എം രണദേവ്, ടി. പി മണി തുടങ്ങിയവർ പ്രസംഗിച്ചു. ഘോഷയാത്രയും നടന്നു.