പറവൂർ: അർബുദരോഗികൾക്കായി സ്പെഷ്യലിസ്റ്റ്സ് ആശുപത്രിയിലെ സ്നേഹത്തണൽ സംഘം കനിവ് പാലിയേറ്റീവ് കേന്ദ്രത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
കാൻസർ വിദഗ്ദ്ധൻ ഡോ.സി.എൻ. മോഹനൻനായർ, നഴ്സുമാരായ ജിൻസി, ലിസ, ശാലിനി എന്നിവർ നേതൃത്വം നൽകി. കോ ഓർഡിനേറ്റർ ടി.ആർ. രാജൻ, എം.എക്സ്. മാത്യു, എം.ബി. വിവേക് എന്നിവരും പങ്കെടുത്തു.