ആലുവ: കിഴക്കേ കടുങ്ങല്ലൂർ പുനക്കാട്ടിൽ വീട്ടിൽ ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ പി.കെ. സരസ്വതിഅമ്മ (69) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ.
കിഴക്കമ്പലം വിലങ്ങ് കൽപകശേരി കുടുംബാംഗമാണ്. പരേതയുടെ ആഗ്രഹപ്രകാരം നേത്രപടലങ്ങൾ ദാനം ചെയ്തു.
മക്കൾ: ജി. പ്രസന്നകുമാർ (അക്കൗണ്ടന്റ്, ജി.ടി.എൻ), പ്രീത ബിജു (ഫാർമസിസ്റ്റ്). മരുമക്കൾ: കെ. ബിജു (സിവിൽ സപ്‌ളൈസ് ഉദ്യോഗസ്ഥൻ), വിദ്യാ പ്രസന്നകുമാർ (സെന്റ് മേരീസ് പബ്‌ളിക് സ്‌കൂൾ അദ്ധ്യാപിക).