കൂത്താട്ടുകുളം: ഗുരുദേവ ജയന്തി ആഘോഷങ്ങൾക്ക് കൂത്താട്ടുകുളം മേഖലയിൽ തയ്യാറെടുപ്പുകൾ പൂർത്തിയായി. ഇന്ന് കൂത്താട്ടുകുളം ഗുരുദേവ ക്ഷേത്രത്തിൽ വി.എൻ.രാജപ്പന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗംയൂണിയൻ പ്രസിഡന്റ് പി ജി ഗോപിനാഥ് ഉദ്ഘാടനം ചെയ്യും, യൂണിയൻ സെക്രട്ടറി സി പി സത്യൻ ചതയ ദിന സന്ദേശം നൽകും. സലിം കുമാർ സ്വാഗതം പറയും.കോഴിപ്പിള്ളി ശാഖയിൽ ശാഖാ പ്രസിഡൻറ് ബാബു മരങ്ങനാവതിയുടെ അദ്ധ്യക്ഷതയിൽയൂണിയൻ പ്രസിഡൻറ് പി ജി ഗോപിനാഥ് ഉദ്ഘാടനം ചെയ്യും , ശാഖാ സെക്രട്ടറി കെ എൻ വിലാസിനിസ്വാഗതംപറയും ,യൂണിയൻ സെക്രട്ടറി സി പി സത്യൻ മുഖ്യ പ്രഭാഷണം നടത്തും, സി കെ കേശവൻ ചെത്തുകാട്ട് , കണ്ടകൊച്ച് കിഴക്കേക്കര, കുഞ്ഞൻ അച്ചാര് പരുത്തിപ്പള്ളിൽ, പാപ്പൻ ഗോവിന്ദൻ പെരുമ്പിള്ളി കുന്നേൽ എന്നീ എൻഡോവ് മെൻറുകൾ വിതരണം ചെയ്യും, മുത്തോലപുരം ശാഖ ഘോഷയാത്ര, സാംസ്കാരിക സമ്മേളനം, എൻഡോവ്മെൻറ് വിതരണം, ഗുരുപൂജ, ദീപാരാധന, പ്രസാദഊട്ട് എന്നീപരിപാടികളോടെ നടത്തും, സതീശൻ കഞ്ഞിലി കാടിന്റെ അദ്ധ്യക്ഷതയിൽ, ഉദ്ഘാടനം യൂണിയൻപ്രസിഡൻറ് സി പി സത്യൻ നിർവഹിക്കും,സ്വാഗതം അനീഷ് കല്ലിങ്കൽ. മുഖ്യ പ്രഭാഷണം പി ജി ഗോപിനാഥ്, എൻഡോവ്മെൻറ് വിതരണം യോഗം വൈസ് പ്രസിഡൻറ് കെ ജി പുരുഷോത്തമൻ നിർവഹിക്കും, കിഴകൊമ്പ് ശാഖ ചതയദിന പരിപാടികൾ അമ്പല അങ്കണത്തിൽ നടക്കും, വാഹന ഘോഷയാത്ര താലപ്പൊലി ഘോഷയാത്ര, പൊതുസമ്മേളനം, ഓണാഘോഷമേള എന്നിവ നടക്കും. പൊതുസമ്മേളനം യൂണിയൻ പ്രസിഡൻറ് പി ജി ഗോപിനാഥ് ഉദ്ഘാടനം ചെയ്യും, വിദ്യാഭ്യാസ എൻഡോവ്മെൻറ് യൂണിയൻ സെക്രട്ടറി സി .പി സത്യൻ വിതരണം ചെയ്യും, പിറവം ശാഖയുടെ ആഘോഷങ്ങൾ യൂണിയൻ പ്രസിഡൻറ് പി ജി ഗോപിനാഥ് ഉദ്ഘാടനം ചെയ്യും, മുഖ്യപ്രഭാഷണം യൂണിയൻ സെക്രട്ടറി സി പി സത്യൻ, താമരക്കാട് നടക്കുന്ന ഉദ്ഘാടനം യൂണിയൻ പ്രസിഡൻറ് പി ജി ഗോപിനാഥ്നിർവഹിക്കും, ജയന്തി സന്ദേശം യൂണിയൻ സെക്രട്ടറി സി പി സത്യൻ, പെരുമ്പടവത്തെ ജയന്തി ആഘോഷങ്ങൾ യൂണിയൻ പ്രസിഡൻറ് പി ജി ഗോപിനാഥ് ഉദ്ഘാടനം ചെയ്യും, യൂണിയൻ പ്രസിഡൻറ് സി പി സത്യൻ ജയന്തി സന്ദേശം നൽകും. എൻഡോവ്മെൻറ് വിതരണം കെ ജി പുരുഷോത്തമൻ നിർവ്വഹിക്കും , ഇടയാറിൽ ഗുരുദേവജയന്തി വിവിധ പരിപാടികളോടെ നടക്കും, തിരുമാറാടി യിൽ നടക്കുന്ന ശ്രീനാരായണഗുരുദേവ ജയന്തി ആഘോഷങ്ങൾ ഗുരുസ്മരണ ,കായിക കലാ മത്സരങ്ങൾ, എൻഡോവ്മെൻറ് വിതരണം ,ജയന്തി ഘോഷയാത്ര, പ്രസാദഊട്ട് എന്നിവയോടെനടത്തും, മുത്തോലപുരം നോർത്ത് ശാഖയുടെ ഗുരുദേവ ജയന്തി ആഘോഷങ്ങൾ യൂണിയൻ പ്രസിഡൻറ് പി ജി ഗോപിനാഥ് ഉദ്ഘാടനം ചെയ്യും മുഖ്യപ്രഭാഷണം യൂണിയൻ സെക്രട്ടറി സി.പി. സത്യൻ. വലിയ പുറത്ത് നടക്കുന്ന ശ്രീനാരായണഗുരുദേവ ജയന്തി ആഘോഷങ്ങൾ മഹാഗണപതിഹോമം,മഹാഗുരുപൂജ , ഗുരുപൂജ, പ്രസാദഊട്ട്, ശ്രീനാരായണ സന്ധ്യാനാമം,വിശേഷാൽ ദീപാരാധനഎന്നിവയോടെ നടത്തും. ഇലഞ്ഞി ശാഖയുടെ ശ്രീനാരായണഗുരുദേവ ജയന്തി ആഘോഷം ഗുരുദേവ ഭജന മന്ദിരത്തിൽ വച്ച് നടത്തും, പാലക്കുഴ ,മൂങ്ങാംകുന്നിൽ വിവിധ പരിപാടികളോടെ നടത്തും