കൊച്ചി: എസ്.എൻ.ഡി.പി യോഗം എരൂർ മാത്തൂർ ശാഖയിലെ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷങ്ങൾ എസ്.എൻ.വി.എസ്.യു.പി. സ്കൂളിൽ നടക്കും. രാവിലെ കായിക മത്സരങ്ങൾ, കൈകൊട്ടിക്കളി. വൈകിട്ട് നാലരയ്ക്ക് പൊതുസമ്മേളനം ശാഖാ പ്രസിഡന്റ് ഷൈൽകുമാർ തോപ്പിൽ ഉദഘാടനം ചെയ്യും. സെക്രട്ടറി മുരളീധരൻ പുതുശേരി, വൈസ് പ്രസിഡന്റ് മുകുന്ദൻ തറയിൽ തുടങ്ങിയവർ സംസാരിക്കും. തുടർന്ന് കലാപരിപാടികൾ.