അവിശ്വാസപ്രമേയം പാസാക്കുന്നതിനുള്ള അംഗബലം ഇല്ലാതെ സി.പി.എം നടത്തിയത് രാഷ്‌ട്രീയ നാടകമാണ്. രാഷ്ട്രീയ ദുരുദ്ദേശത്തോടെ സി.പി.എം ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് മറുപടി പറയേണ്ട ബാദ്ധ്യത യു.ഡി.എഫിനില്ല. അതിനാലാണ് യു.ഡി.എഫ് അംഗങ്ങൾ അവിശ്വാസപ്രമേയ ചർച്ചയിൽ നിന്ന് വിട്ടുനിന്നത്. ഖജനാവിലേക്ക് ഏറ്റവുമധികം നികുതിവരുമാനം നൽകുന്ന നഗരമാണ് കൊച്ചി. എന്നിട്ടും ഉദ്യോഗസ്ഥരെ അടിക്കടി സ്ഥലംമാറ്റുന്ന പ്രതികാര നടപടികൾ മാത്രമാണ് സർക്കാർ ചെയ്യുന്നത്. ജനങ്ങൾ ഏൽപ്പിച്ച ഉത്തരവാദിത്തം നിർവഹിക്കാനുള്ള ബാദ്ധ്യത കോൺഗ്രസിനും യു.ഡി.എഫിനുമുണ്ട്. സി.പി.എം നീക്കങ്ങളെ യു.ഡി.എഫ് ഒറ്റക്കെട്ടായി ചെറുത്തു തോൽപ്പിക്കുമെന്നതിന്റെ തെളിവാണ് അവിശ്വാസപ്രമേയം പരാജയപ്പെട്ടതോടെ വെളിവാകുന്നത്.
ടി.ജെ. വിനോദ്, ഡി.സി.സി പ്രസിഡന്റ്