കൊച്ചി: ഒരു ലക്ഷം പേർ ഒറ്റ ദിവസം യാത്ര ചെയ്യുകയെന്ന ചരിത്രം നേട്ടം കൈവരിച്ച് കൊച്ചി മെട്രോ. ഇന്നലെ രാത്രി ഒമ്പതോടെയാണ് ഈ നേട്ടം കൈവരിച്ചത്.
തിരുവോണപ്പിറ്റേന്നത്തെ തിരക്കും പകുതി ടിക്കറ്റ് നിരക്കെന്ന ഓഫറുമാണ് നേട്ടത്തിനു പിന്നിൽ. മഹാരാജാസ് - തൈക്കൂടം പാത തുറന്നതോടെ യാത്രക്കാർ വർദ്ധിച്ചിരുന്നു. ആലുവ - തൈക്കൂടം റൂട്ടിൽ ഏതാനും ദിവസങ്ങളായി 95,000 മുകളിലായിരുന്നു പ്രതിദിന യാത്രക്കാരെന്ന് മെട്രോ അധികൃതർ പറഞ്ഞു.