പെരുമ്പാവൂർ: ആശ്രയ ചാരിറ്റബിൾ ട്രസ്‌ററ് സ്‌പെഷ്യൽ സ്‌കൂളിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷ പരിപാടികൾ ഇന്ന് രാവിലെ 10ന് പെരുമ്പാവൂർ വൈ.എം. സി. എ ഹാളിൽ നടക്കും. ട്രസ്‌ററ് പ്രസിഡന്റ് അഡ്വ. സൈദ് മുഹമ്മദലി അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങ് ബെന്നി ബെഹനാൻ എം. പി. ഉദഘാടനം ചെയ്യും. അഡ്വ എൽദോസ് കുന്നപ്പിള്ളി എം. എൽ. എ മുഖ്യ പ്രഭാഷണം നടത്തും. യോഗത്തിൽ മുനിസിപ്പൽ ചെയർപേഴ്‌സൺ സതി ജയകൃഷ്ണൻ മുഖ്യാതിഥിയായിരിക്കും. മുനിസിപ്പൽ വൈസ് ചെയർപേഴ്‌സൻ നിഷ വിനയൻ, പ്രിൻസ് പാട്ടശ്ശേരി, ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ജി. ജയപാൽ, ലയൺസ് ക്ലബ്ബ് പ്രസിഡന്റ് എൻ പി രാജു, സോമിൽ ഓണേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എം എം മുജീബ് റഹ്മാൻ, മുടക്കുഴ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി പി അവറാച്ചൻ, കൂവപ്പടി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് മനോജ് മൂത്തേടൻ, പ്രിൻസിപ്പൽ ആശ സലിം, കൊച്ചിൻ പോർട്ട് ട്രസ്‌ററ് ഓഫീസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് സുനിൽ മാളിയേക്കൽ, വൈ.എം.സി.എ പ്രസിഡന്റ് മിനി ബാബു, പൗർണമി റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് ഫാത്തിമ റഹീം, പി. ടി എ പ്രസിഡന്റ് ബിജു പത്രോസ് ട്രസ്‌ററ് സെക്രട്ടറി എം. എസ് . സുരേഷ്, വൈസ് പ്രസിഡന്റ് ബാവാ ഹുസൈൻ എന്നിവർ പ്രസംഗിക്കും.