ഇടപ്പള്ളി : എസ്.എൻ.ഡി.പി യോഗം പോണേക്കര ശാഖയിൽ പ്രസിഡണ്ട് എം .എസ് .സുഗുണൻ പതാകയുയർത്തി. മൂന്ന് മണിക്ക് ഇടപ്പള്ളി കവലയിൽ നിന്ന് ആരംഭിച്ച ഘോഷയാത്ര കുന്നുംപുറം വഴി പോണേക്കര സുബ്രഹ്മണ്യ ക്ഷേത്രത്തിൽ സമാപിച്ചു. പരിപാടികൾക്ക് പ്രസിഡണ്ട് എം .എസ് .സുഗതൻ, സെക്രട്ടറി എ.എസ് .സുകുമാരൻ, എൻ.സുഗതൻ എന്നിവർ നേതൃത്വം നൽകി .
വടുതല ശാഖയിൽ
വടുതല ശാഖയുടെ നേതൃത്വത്തിൽ പള്ളിക്കാവ് ദേവി ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച ഘോഷയാത്ര വടുതല ഗുരുദേവ മന്ദിരത്തിൽ സമാപിച്ചു . സമാപന സമ്മേളനം ശാഖാ സെക്രട്ടറി എം .ഡി .സുരേഷ് ഉത്‌ഘാടനം ചെയ്തു. പ്രസിഡണ്ട് വി .എൽ. രാജീവൻ അധ്യക്ഷത വഹിച്ചു. പി.ആർ.സജി, പി.കെ.സുതൻ, വനിതാ സംഘം പ്രസിഡണ്ട് സ്നേഹലത രവീന്ദ്രൻ, സെക്രട്ടറി ഉഷാഷാജി, ശ്രീദേവി രാജേന്ദ്രൻ, യൂത്ത് മൂവ്മെന്റ് പ്രസിഡണ്ട് വിഷ്ണുഷാജി ,സെക്രട്ടറി അർജുൻ സുരേഷ് എന്നിവർ സംസാരിച്ചു.