കൊച്ചി : റോട്ടറി ഗിഫ്റ്റ് ഒഫ് ലൈഫ് പദ്ധതിയുടെ ഭാഗമായി സൗജന്യ പീഡിയാട്രിക്ക് ഹൃദയ ശസ്ത്രക്രിയ നിർണയ ക്യാമ്പ് ഹൃദയദിനമായ ഈമാസം 29 ന് എറണാകുളം രാമവർമ്മ ക്ലബ് സെന്റിനറി ഹാളിൽ നടക്കും. റോട്ടറി കൊച്ചിൻ കോസ്‌മോസ്, റോട്ടറി കൊച്ചിൻ മിഡ്‌ടൗൺ, അമൃത ഇൻസ്റ്റിറ്റിയൂട്ട് ഒഫ് മെഡിക്കൽ സയൻസ് എന്നിവയാണ് സംഘാടകർ.
ജന്മനാ ഹൃദ്രോഗമുള്ള നിർദ്ധനരായ കുടുംബങ്ങളിലെ 18 വയസിൽ താഴെയുള്ളവർക്കാണ് പദ്ധതിയിലൂടെ പ്രയോജനം ലഭിക്കുക. അമൃത ഇൻസ്റ്റിറ്റിയൂട്ട് ഒഫ് മെഡിക്കൽ സയൻസിലെ കുട്ടികളുടെ ഹൃദ്രോഗ ശസ്ത്രക്രിയ വിഭാഗം മേധാവി ഡോ. കൃഷ്ണകുമാർ ക്യാമ്പിന് നേതൃത്വം നൽകും. തിരഞ്ഞെടുക്കുന്ന കുട്ടികൾക്ക് അമൃതയിൽ സൗജന്യമായി ശസ്ത്രക്രിയ ചെയ്തു നൽകും.രജിസ്ട്രേഷന്: 9605850094