അങ്കമാലി : വടക്കെ കിടങ്ങൂർ എസ്.എൻ.ഡി.പി ശാഖയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുജയന്തി ആഘോഷിച്ചു. ഘോഷയാത്രയ്ക്കുശേഷം നടന്ന പൊതുസമ്മേളനം കുന്നത്തുനാട് യൂണിയൻ ചെയർമാൻ കെ.കെ. കർണൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് സൈജു ഗോപാലൻ അദ്ധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി പി.ജി. കൃഷ്ണകുമാർ, സുനിൽ പാലിശേരി, പി.വി. ബൈജു, ധന്യസജി, കെ. സദാനന്ദൻ, പി.എ രാജു എന്നിവർ പ്രസംഗിച്ചു. തുടർന്ന് പ്രസാദഊട്ടും നടന്നു.