sndp
ശ്രീനാരായണജയന്തി ആഘേഷങ്ങളുടെ ഭാഗമായി തുറവൂരിൽ നടന്ന ഘോഷയാത്ര

അങ്കമാലി: തുറവൂർ എസ്.എൻ .ഡി .പി ശാഖയുടെ നേതൃത്വത്തിൽ ഗുരുദേവ ജയന്തി ആഘോഷിച്ചു. ഗുരുപൂജയ്ക്ക് ശേഷം ഘേഷയാത്ര തലക്കോട്ട പറമ്പിലമ്മ ദേവീക്ഷേത്രത്തിൽ നിന്നാരംഭിച്ച് കനാൽകവലകൂടി ശാഖാ അങ്കണത്തിൽ എത്തിചേർന്നു. തുടർന്ന് നടന്ന സമ്മേളനം കുന്നത്തുനാട് യൂണിയൻ ചെയർമാൻ കെ.കെ. കർണൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ.ടി. ഷാജി അദ്ധ്യക്ഷനായി. ശാഖാ സെക്രട്ടറി എൻ.പി. രാജീവ്, യൂണിയൽ കൗൺസിലർ എൻ.എസ്. സുരേഷ് മുഖ്യപ്രഭാഷണം നടത്തി. ഉന്നത വിജയം നേടിയവരെയും അനുമോദിച്ചു.