കോലഞ്ചേരി: മേഖലയിലെവിവിധ ശാഖകളിൽ ജയന്തി വിളംബര ഘോഷയാത്രയും,ജയന്തി ദിന ഘോഷയാത്രയും നടന്നു. കൈതക്കാട് പട്ടിമറ്റം ശാഖയിൽ ജയന്തിദിന സമ്മേളനം ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്തു. വി.പി. സജീന്ദ്രൻ എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗം എം.എ രാജു ജയന്തിദിന സന്ദേശം നൽകി. കുന്നത്തുനാട് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ പ്രഭാകരൻ, ജയ ഗോപാലകൃഷ്ണൻ, ശാഖാ പ്രസിഡന്റ് ടി.ബി. തമ്പി, സെക്രട്ടറി പി.പി. പുരുഷോത്തമൻ ,കെ.കെ ശശി, എം.ജി സുദേവൻ, ഷൈജ അനിൽ ടി.പി തമ്പി,ടി.പി ശശി തുടങ്ങിയവർ സംസാരിച്ചു.
കടയിരുപ്പ് ശാഖയിൽ ജയന്തി വിളംബര ഘോഷയാത്ര പി. അച്യുതൻ ഫ്ളാഗ് ഒാഫ് ചെയ്തു. ജയന്തിദിന സമ്മേളനം ഇ.വി. ജിബിൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എം.എൻ. മോഹനൻ, സെക്രട്ടറി എം.ആർ. ശിവരാജൻ, എൻ.എൻ. രാജൻ, എൻ.ആർ. കേശവൻ, പി.കെ. ശങ്കരൻ, ടി.വി. സുരേന്ദ്രൻ, പുഷ്പ ശശി, നിർമ്മല രമേശൻ, വിഷ്ണു വിജയകുമാർ, ബിജു കെ.എസ് തുടങ്ങിയവർ സംസാരിച്ചു.
വടയമ്പാടി ശാഖയിൽ സമ്മേളനം കെ.എൻ. സുകുമാരൻ ഉദ്ഘാടനം ചെയ്തു. കെ.എം. സജീവ് അവാർഡ് ദാനവും എൻഡോവ്മെന്റുകളും വിതരണവും നടത്തി. ശാഖാ പ്രസിഡന്റ് കെ.ആർ. പ്രസന്നകുമാർ, സെക്രട്ടറി എം.കെ. സുരേന്ദ്രൻ, എം. പ്രഭാകരൻ, പി.എൻ. മാധവൻ, കെ.എ. പീതാംബരൻ തുടങ്ങിയവർ സംസാരിച്ചു.
മണ്ണൂർ ശാഖയിൽ പൊതുസമ്മേളനം യൂണിയൻ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി കൺവീനർ സജിത് നാരായണൻ ഉദ്ഘാടനം ചെയ്തു. എൻ.എ. ഗംഗാധരൻ ,ശാഖാ പ്രസിഡന്റ് ഇ.ജി. ശ്രീജിത്ത്, സെക്രട്ടറി സതീഷ് കെ.വി, എൻ. ബാലകൃഷ്ണൻ, അനിൽ കണ്ണോത്ത്, മോളി ലക്ഷ്മണൻ, സരുൺകുമാർ സി.എ, ജയന്തി രാജൻ, സന്തോഷ് കുമാർ ഇ.കെ തുടങ്ങിയവർ സംസാരിച്ചു.
പുത്തൻകുരിശ് ശാഖയിൽ പൊതുസമ്മേളനം കെ.എൻ. സുകുമാരൻ ഉദ്ഘാടനം ചെയ്തു.ശാഖാ പ്രസിഡന്റ് കെ.വി. സുദേവൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.കെ. മോഹനൻ, വൈസ് പ്രസിഡന്റ് ടി.എ. സാംബശിവൻ, വനിതാസംഘം പ്രസിഡന്റ് പത്മിനി സാംബശിവൻ, വിവേക്ചന്ദ്രൻ, അമൃത മുരളി, രാജു കണ്ടംവേലിൽ തുടങ്ങിയവർ സംസാരിച്ചു.
തിരുവാണിയൂർ ശാഖയിൽ ജയന്തി ദിന സമ്മേളനം കെ.എം സജീവ് ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് പി.ഇ ഗോപാലൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.ആർ മനോഹരൻ, വൈസ് പ്രസിഡന്റ് ബിനു പൊറ്റാൽ ,കെ.എൻ മനോഹരൻ, അശോകൻ ചക്കു പറമ്പിൽ തുടങ്ങിയവർ സംസാരിച്ചു.