sndp
പനങ്ങാട് എസ്.എൻ.ഡി.പി 1483 ന്റെ ആഭിമുഖ്യത്തിൽ ജയന്തി ആഘോഷങ്ങൾക്ക് ശാഖാ പ്രസിഡന്റ് പി.കെ.രാജൻ പതാക ഉയർത്തുന്നു

പനങ്ങാട്: പനങ്ങാട് എസ്.എൻ.ഡി.പി 1483 ന്റെ ആഭിമുഖ്യത്തിൽ ജയന്തി ആഘോഷങ്ങൾക്ക് തുടക്കംകുറിച്ച് ശാഖാ പ്രസിഡന്റ് പി.കെ. രാജൻ പതാക ഉയർത്തി. ശ്രീനാരായണപുരം ഗുരുമണ്ഡപം ജംഗ്ഷനിൽ ശ്രീവല്ലീശ്വരക്ഷേത്രം മേൽശാന്തി ശാന്തന്റെ കാർമ്മികത്വത്തിൽ നടന്ന ഗുരുപൂജയിൽ നൂറ്കണക്കിന് ഭക്തർ പങ്കെടുത്തു. തുടർന്ന് യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് ധനേഷ് മേച്ചരിയുടെ നേതൃത്വത്തിൽ ഇരുചക്രവാഹനറാലി നടന്നു. എസ്.എസ് സഭാ ഓഡിറ്റോറിയത്തിൽ നടന്ന സാംസ്കാരിക സമ്മേളനത്തിൽ പി.യു. ലാലൻ (ശ്രീനാരായണ ധർമ്മപഠനകേന്ദ്രം) മുഖ്യപ്രഭാഷണം നടത്തി. കെ.കെ. മണിയപ്പൻ അവാർഡ് വിതരണം നടത്തി. വനിതാസംഘം പ്രസിഡന്റ് ലീലാ പത്മദാസൻ സമ്മാനദാനം നടത്തി. എസ്.എസ് സഭാ പ്രസിഡന്റ് പി.കെ. വേണു, വി.പി. പങ്കജാക്ഷൻ, എം.ഡി. അഭിലാഷ്, ശ്രീജാ പ്രസാദ്, ഷിജു മുട്ടത്തിൽ, ലളിത തുടങ്ങിയവർ പ്രസംഗിച്ചു. ശാഖാ പ്രസിഡന്റ് പി.കെ. രാജൻ പുൽപ്പറ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സനീഷ് കടമ്മാട്ട്, വിഷ്ണു മുട്ടത്തിൽ എന്നിവർ പ്രസംഗിച്ചു.