മൂവാറ്റുപുഴ: കടാതി മാറാടി വൈ.എം.സി.എ.യുടെ ആഭിമുഖ്യത്തിൽ നിർദ്ധനരായ 10 വനിതകൾക്ക് സൗജന്യമായി തയ്യൽ മെഷീൻ വിതരണം ചെയ്യും. 16 ന് വൈകിട്ട് 4 ന് മേക്കടമ്പ് മഹാത്മ ക്ലബ്ബ് അങ്കണത്തിൽ ചേരുന്ന യോഗത്തിൽ തയ്യൽ മിഷൻ വിതരണത്തിന്റെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവ്വഹിക്കും. . ജസ്റ്റിസ് ബെഞ്ചമിൻ കോശി മുഖ്യാതിഥിയാകും. മുൻ എം.എൽ.എ. ജോസഫ് വാഴക്കൻ മുഖ്യ പ്രഭാഷണം നടത്തും. പഞ്ചായത്ത് പ്രസിഡൻറ് ലീലാ ബാബു, കമാണ്ടർ സി.കെ. ഷാജി ചൂണ്ടയിൽ , ഡോ. പി.പി. തോമസ് എന്നിവർ സംസാരിക്കും