sndp-file
മൂവാറ്റുപുഴ നഗത്തത്തെ മഞ്ഞപ്പട്ടണിയിച്ച് ആയിരങ്ങൾ അണിനിരന്ന ഗുരുദേവ ജയന്തി ഘോഷയാത്രക്ക് വി.കെ. നാരായണൻ, പി.എൻ. പ്രഭ, അഡ്വ. എൻ. രമേശ്, പ്രമോദ് കെ. തമ്പാൻ, പി.വി. അശോകൻ, പി.ആർ..രാജു എന്നിവർ നേതൃത്വം നൽകുന്നു..

മൂവാറ്റുപുഴ: എസ് എൻ ഡി പി യോഗം മൂവാറ്റുപുഴ യൂണിയൻ ജയന്തി ആഘോഷത്തിൽ പതിനായിരങ്ങൾ അണി നിരന്നു. വെെകീട്ട് 3. 30ന് ചതയ ദിന ഘോഷയാത്ര ആരംഭിച്ചു. യൂണിയൻ ഭാരവാഹികൾ നേതൃത്വം നൽകി. യൂണിയന്റെ കീഴിലുള്ള 31 ശാഖകളിലെ പ്രതിനിധികൾ അണിചേർന്നു.

ഫ്ലോട്ടുകൾ, മുത്തുകുടകൾ, കാവടി , കലാരൂപങ്ങൾ എന്നിവയോടെ നടന്ന പ്രൗഢ ഗംഭീര ഘോഷയാത്ര നഗരം ചുറ്റി ടൗൺ ഹാളിൽ സമാപിച്ചു .

പൊതു സമ്മേളനം അഡ്വ. ഡീൻ കുര്യാക്കോസ് എം പി ഉദ്ഘാടനം ചെയ്തു . യൂണിയൻ പ്രസിഡന്റ് വി.കെ. നാരായണൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇൻ ചാർജ്ജ് അഡ്വ. എ.കെ. അനിൽകുമാർ സ്വാഗതം പറഞ്ഞു. എൽദോഎബ്രാഹാം എം. എൽ.എ മുഖ്യ പ്രഭാഷണം നടത്തി. മുൻ എം.എൽ.എ ഗോപി കോട്ടമുറിക്കൽ ചതയ ദിന സന്ദേശം നൽകി .

വിദ്യാഭ്യാസ അവാർഡ് ദാനം നഗരസഭ ചെയർപേഴ്സൺ ഉഷ ശശിധരൻ നിർവ്വഹിച്ചു . പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ ചെയർമാൻ ടി.കെ. സുരേഷ്, യോഗം ഡയറക്ടർ ബോർഡ് മെമ്പർമാരായ അഡ്വ. എൻ. രമേശ്, പ്രമോദ് കെ. തമ്പാൻ, മുൻ യൂണിയൻ സെക്രട്ടറി എ. ഗോപി അമ്പലത്തിങ്കൽ, വാർഡ് കൗൺസിലർ സിന്ധു ഷെെജു എന്നിവർ സംസാരിച്ചു. യൂണിയൻ വെെസ് പ്രസിഡന്റ പി.എൻ. പ്രഭ നന്ദി പറഞ്ഞു . യൂണിയൻ കൗൺസിലർമാരായ പി.ആർ. രാജു, ടി. വി. മോഹനൻ, എം.ആർ. നാരായണൻ, എ. സി. പ്രതാപ ചന്ദ്രൻ , വി. എൻ. വിജയൻ, യൂണിയൻ പഞ്ചായത്ത് സമിതി അംഗങ്ങളായ എം. എസ്. വിൽസൻ, എൻ. ആർ.ശ്രീനിവാസൻ, വനിത സംഘം പ്രസി‌ഡന്റ് നിർമ്മല ചന്ദ്രൻ, സെക്രട്ടറി ഇൻ ചാർജ്ജ് ഭാനുമതി ഗോപിനാഥ്, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് എം.ആർ. സിനോജ്, സെക്രട്ടറി പി.എസ്. ശ്രീജിത്ത് , സെെബർ സേന ചെയർമാൻ പി.വി. അനീഷ് എന്നിവർ പങ്കെടുത്തു. .