കാലടി: മേക്കാലടി ക്ഷീരകർഷക സംഘത്തിന്റെ ആഭിമുഖ്യത്തിൽ ക്ഷീരകർഷകർക്ക് ബോധവത്കരണ ക്യാമ്പ് നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി.പോൾ ഉദ്ഘാടനം ചെയ്തു. അളക്കുന്ന പാലിന്റെ അളവിന് ആനുപാതികമായി കാലിത്തീറ്റയ്ക്ക് സബ്സിഡി അനുവദിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഓണക്കിറ്റുകളും വിതരണം ചെയ്തു. അങ്കമാലി ക്ഷീരവികസന ഓഫീസർ എം. ഷഫീന ക്ലാസ് നയിച്ചു. സംഘം പ്രസിഡന്റ് ടി.പി. ജോർജ് അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടർ ബോർഡ് അംഗങ്ങളും പങ്കെടുത്തു.