പറവൂർ : വടക്കേക്കര ഹിന്ദുമത ധർമ്മപരിപാലന സഭയുടെ ആഭിമുഖ്യത്തിൽ ജയന്തി ആഘോഷം വിവിധ പരിപാടികളോടെ നടന്നു. ശ്രീനാരായണമംഗലം ക്ഷേത്രത്തിൽ വിശേഷാൽപൂജയുണ്ടായിരുന്നു. ഗുരുദേവ മണ്ഡപത്തിൽ ഗുരുപൂജ, ഘോഷയാത്ര, ജയന്തിദിന സമ്മേളനത്തിൽ എച്ച്.എം.ഡി.പി സഭ പ്രസിഡന്റ് ബി. രാജീവ് അദ്ധ്യക്ഷത വഹിച്ചു. പൂയ്യപ്പിള്ളി തങ്കപ്പൻ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി ടി.എസ്. ബിജിൽകുമാർ, ആഘോഷ കമ്മിറ്റി കൺവീനർ ടി.എസ്. സലീം തുടങ്ങിയവർ സംസാരിച്ചു. ഘോഷയാത്രയിൽ എസ്.എൻ.എം വിഭ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും സഭാ അംഗങ്ങളും പങ്കെടുത്തു.