പച്ചാളം : എസ്.എൻ.ഡി.പി യോഗം പച്ചാളം ശാഖയിൽ ഗുരുദേവ ജയന്തി ആഘോഷിച്ചു. മനുഷ്യാവകാശ കമ്മിഷൻ അംഗം പി. മോഹനദാസ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് അഡ്വ.വി.പി. സീമന്തിനി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡോ.എ.കെ. ബോസ്, വൈസ് പ്രസിഡന്റ് എ.ഡി. ജയദീപ്, നഗരസഭാ കൗൺസിലർ ആൽബർട്ട് അമ്പലത്തിങ്കൽ എന്നിവർ പ്രസംഗിച്ചു. പ്രതാപൻ ചേന്ദമംഗലം പ്രഭാഷണം നടത്തി. ഡോക്ടറേറ്റ് നേടിയ പി.ആർ. സൗമ്യയെ ആദരിച്ചു.