കോലഞ്ചേരി: എം.ഒ.എസ്.സി മെഡിക്കൽ മിഷൻ ആശുപത്രിയുടെ സ്ഥാപക ദിനാഘോഷം ഇന്ന് നടക്കും. രാവിലെ 9 ന് ഡോ മറിയാമ്മ കുര്യാക്കോസ് പതാക ഉയർത്തും , മെഡിക്കൽ സൂപ്രണ്ട് ഡോ.സോജൻ ഐപ്പ് ജീവനക്കാർക്കുള്ള സത്യ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. വൈകിട്ട് 3 ന് നടക്കുന്ന സമ്മേളനവും, പാട്ന ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് ജേക്കബ് ബഞ്ചമിൻ കോശി ഉദ്ഘാടനം ചെയ്യും. സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ലോഗോയും ചടങ്ങിൽ പ്രകാശനം ചെയ്യും. യൂഹാന്നാൻ പോളികോർപ്പസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷനാകും. ആശുപത്രി സെക്രട്ടറി ജോയ്.പി ജേക്കബ് ചടങ്ങിൽ സംസാരിക്കും. ആശുപത്രിയിൽ 38 വർഷം സേവനമനുഷ്ഠിച്ച ജീവനക്കാരെ ആദരിക്കും.