sagamithara-
പാലാതുരുത്ത് - മുണ്ടുരുത്ത് ഗുരുദേവ സംഘമിത്രയിൽ ഗുരുദേവ ജയന്തിയയോടനുബന്ധിച്ച് നടന്ന സമ്മേളനം ഡോ. എം. ശാർങ്‌ഗധരൻ ഉദ്ഘാടനം ചെയ്യുന്നു.

പറവൂർ : പാലാതുരുത്ത് - മുണ്ടുരുത്ത് ഗുരുദേവ സംഘമിത്രയിൽ ഗുരുദേവജയന്തി ആഘോഷിച്ചു. സംഘമിത്ര ഹാളിൽ പ്രഭാതപൂജയോടെ തുടങ്ങി. സമൂഹഹോമം, സമൂഹപ്രാർത്ഥന, ഗുരുദേവ കൃതികളുടെ പാരായണം, ഗുരുപുഷ്പാഞ്ജലി, ഗുരുപൂജ എന്നിവ നടത്തി. ചതയദിന സമ്മളനം ശിവഗിരി മഠം മുൻ അഡ്മിനിസ്ട്രേറ്റർ ഡോ. എം. ശാർങ്‌ഗധരൻ ഉദ്ഘാടനം ചെയ്തു. സംഘമിത്ര ചെയർമാൻ എം.എ. പുഷ്പാംഗദൻ അദ്ധ്യക്ഷത വഹിച്ചു. പറവൂർ യൂണിയൻ സെക്രട്ടറി ഹരി വിജയൻ മുഖ്യപ്രഭാഷണം നടത്തി. യോഗം കൗൺസിലർ ഇ.എസ്. ഷീബ, ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ജി. അനൂപ്, സംഘമിത്ര സെക്രട്ടറി എം.എം. പവിത്രൻ, വൈസ് ചെയർമാൻ കെ.ജെ. മുരളീധരൻ, ജോയിന്റ് സെക്രട്ടറി എം.ആർ. സുദർശനൻ തുടങ്ങിയവർ സംസാരിച്ചു. അന്നദാനത്തോടെ സമാപിച്ചു.