അങ്കമാലി:മദ്യനിരോധന സമിതി താലൂക്ക് കമ്മറ്റി മുൻ പ്രസിഡൻറായിരുന്ന ഇ.വി.ഫിലിപ്പിന്റെ നിര്യാണത്തിൽ കേരള മദ്യവിരുദ്ധ എകോപന സമിതിയും കെ.സി.ബി.സി
മദ്യവിരുദ്ധസമിതിയും അനുശോചിച്ചു.
ചെയർമാൻ ജസ്റ്റീസ് പി.കെ.ഷംസുദ്ദീൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി
അഡ്വ.ചാർളി പോൾ അനുശോചന പ്രമേയം അവതരിപ്പിച്ചു.ഫാ.ജോർജ് നേരെ വീട്ടിൽ,
സിസ്റ്റർ റോസ്മിൻ,കെ എ പൗലോസ്, ഷൈബി പാപ്പച്ചൻ, ചാണ്ടി ജോസ്, എം.പി ജോസി, കെ.എ റപ്പായി തുടങ്ങിയവർ പ്രസംഗിച്ചു.