sndp
മരട് തെക്ക് ശാഖയിൽ ജയന്തി സമ്മേളനം കണയന്നർ യൂണിയൻ ചെയർമാൻ മഹാരാജ എൽ .ശിവാനന്ദൻ ഉദ്ഘാടനം ചെയ്യുന്നു

മരട്: 2769-ാം നമ്പർ മരട് തെക്ക് ശാഖയിൽ ഗുരുദേവജയന്തി ആഘോഷങ്ങൾക്ക് തുടക്കംകുറിച്ച് ശാഖാ പ്രസിഡന്റ് സി.കെ. ജയൻ പതാക ഉയർത്തി. തുടർന്ന് നടന്ന പകിട്ടാർന്ന ഘോഷയാത്ര നടന്നു. ഗുരുജയന്തി സമ്മേളനം കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജ ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ എം.ഡി. അഭിലാഷ് അദ്ധ്യക്ഷത വഹിച്ചു. ചോറ്റാനിക്കരഎ.വി. ഗിരി ഗുരുധർമ്മപ്രഭാഷണം നടത്തി. സി.കെ. ജയൻ, പി.കെ. ശിശുപാലൻ, അജിത് വടക്കേതിട്ടയിൽ, അശ്വതിസാബു, മനോജ് മോഹൻ എന്നിവർ പ്രസംഗിച്ചു.