കൊച്ചി: ആദായനികുതി ഡയറക്‌ടർ ജനറലും ഇൻഷ്വറൻസ് ഓംബുഡ്സ്‌മാനുമായിരുന്ന പി.കെ. വിജയകുമാർ വളം നിർമ്മാണ കമ്പനിയായ ഫാക്‌ടിന്റെ സ്വതന്ത്ര ഡയറക്‌ടറായി ചുമതലയേറ്റു.
കേന്ദ്ര വിജിലൻസ് കമ്മിഷണറുടെ ശുപാർശപ്രകാരമാണ് നിയമനം. ഒരു കോടി രൂപയ്ക്കുമേൽ മൂല്യമുള്ള എല്ലാ കരാറുകളും അദ്ദേഹം പരിശോധിക്കും. ഇന്ത്യൻ റവന്യൂ സർവീസ് 1978ലെ ബാച്ച് അംഗമാണ് അദ്ദേഹം.