pr
കോൺഗ്രസ് കേരള പ്രദേശ് ഒ.ബി.സി ഡിപ്പാർട്ട്‌മെന്റ് എറണാകുളം ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ശ്രീനാരായണഗുരു ജയന്തി ദിനാഘോഷം സുമേഷ് അച്യുതൻ ഉദ്‌ഘാടനം ചെയ്യുന്നു

കൊച്ചി: കോൺഗ്രസ് കേരള പ്രദേശ് ഒ.ബി.സി ഡിപ്പാർട്ട്മെന്റ് എറണാകുളം ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 165ാം ശ്രീനാരായണ ഗുരു ജയന്തി ദിനാഘോഷം നടത്തി. ജില്ല ചെയർമാൻ കെ.ആർ.പ്രേമകുമാർ അദ്ധ്യക്ഷനായി. സംസ്ഥാന ചെയർമാൻ സുമേഷ് അച്യുതൻ ഉദ്‌ഘാടനം ചെയ്‌തു. മുൻ മന്ത്രിമാരായ കെ.ബാബു, ഡൊമിനിക് പ്രസന്റേഷൻ, എൻ.വേണുഗോപാൽ, ഐ.കെ.രാജു, ബെയ്സിൽ മൈലന്തറ, ആർ.ത്യാഗരാജൻ, എൻ.ആർ.ശ്രീകുമാർ, തമ്പി സുബ്രഹ്മണ്യൻ, ഗീത പ്രഭാകരൻ, ജലജാമണി, ഷാജി കുപ്പശേരി, എം.എ.ജോസി, തമ്പി പ്രഭാകരൻ, ജോസഫ് ആലുങ്കൽ, ഇ.എ.ആമീൻ, വിജി ആന്റണി, ഷൈൻ കുമാർ, ആർ.സുനിൽകുമാർ, കെ.കെ.സുദേവ്, ജസ്റ്റിൻ കവലക്കൽ, സംസ്ഥാന ഭാരവാഹികളായ അഡ്വ.റസീയ ബീവി, വില്യം ആലത്തറ, കെ.ഒ.ഹരിദാസ്, പി.എ.സഗീർ എന്നിവർ പങ്കെടുത്തു.