നെട്ടൂർ: പ്രിയദർശിനി റസിഡന്റ്സ് അസോസിയേഷന്റെ ഓണാഘോഷവും വിദ്യാഭ്യാസ അവാർഡ് വിതരണവും റാങ്ക് ജേതാവിനെ അനുമോദിക്കൽ ചടങ്ങും നാളെ (ഞായർ) രാവിലെ 9 മുതൽ പ്രിയദർശിനി റോഡ് പരിസരത്ത് വെച്ച് നടത്തും. വൈകിട്ട് 4.30ന് നടക്കുന്ന പൊതുസമ്മേളനം മരട് നഗരസഭാദ്ധ്യക്ഷ ടി.എച്ച്. നദീറ ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ പ്രസിഡന്റ് ടി.എസ്.എം നസീർ അദ്ധ്യക്ഷത വഹിക്കും. കുടുംബാംഗങ്ങളുടെ കലാ കായിക പരിപാടികളും നടത്തും.