പുക്കാട്ടുപടി : വള്ളത്തോൾ സ്മാരക വായനശാല സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടിയോടനുബന്ധിച്ചു ജില്ലാതല നാടൻപാട്ട് (സിംഗിൾ ) മത്സരം ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ നാളെ (ഞായർ) വൈകിട്ട് 3.30 ന് വായനശാലാ ഹാളിൽ നടത്തും. സാംസ്‌കാരിക സമ്മേളനത്തിൽ ചലച്ചിത്ര സംഗീത സംവിധായകൻ ലീല ഗിരീഷ്‌കുട്ടൻ, സംവിധായകൻ വിനയ് ഭാസ്‌കർ തുടങ്ങിയവർ പങ്കെടുക്കും. ഫോൺ : 9895080922.