kaladys-aga
കാലടി എസ്.എൻ.ഡി.പി ശാഖായോഗത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവ ജയന്തിയോടനുബന്ധിച്ച് നടന്ന ഘോഷയാത്ര

കാലടി: കാലടിയിൽ ശ്രീനാരായണ ജയന്തി ഘോഷയാത്രയും പൊതുമ്മേളനവും കാലടി എസ്.എൻ.ഡി.പി ശാഖായോഗത്തിന്റെ നേതൃത്വത്തിൽ നടന്നു. മറ്റൂർ ശ്രീനാരായണ ഗുരുദേവ ജ്ഞാനേശ്വര ക്ഷേത്രത്തിൽ നിന്നാരംഭിച്ച ഘോഷയാത്ര ടൗൺ ചുറ്റി ശാഖാ മന്ദിരത്തിൽ സമാപിച്ചു. ശാഖാ മന്ദിര ഓഡിറ്റോറിയത്തിൽ ചേർന്ന സമ്മേളനം കുന്നത്തുനാട് യൂണിയൻ പ്രസിഡന്റ് കെ.കെ. കർണൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് സുകുമാരൻ അലങ്കശേരി അദ്ധ്യക്ഷത വഹിച്ചു. കുന്നത്തുനാട് യൂണിയൻ കൗൺസിൽ അംഗം ജയൻ എൻ.ശങ്കരൻ അവാർഡുകൾ വിതരണം ചെയ്തു. ശാഖാ സെക്രട്ടറി ബിനു പാറയക്ക പ്രമുഖ വ്യക്തികളെ ആദരിച്ചു. വി.കെ. സുകു വിളങ്ങാട്ടിൽ സമ്മാനദാനം നിർവഹിച്ചു. ഷാജി തൈക്കൂട്ടത്തിൽ, വിനോദ് വലിയവീട്ടിൽ, ഷൈജു കണക്കകശേരി, സദാനന്ദൻ കാവുങ്കൽ, യോഗാചാര്യൻ സിദ്ധാർത്ഥ തുടങ്ങിയവർ പ്രസംഗിച്ചു.